02 May Thursday

അന്തരീക്ഷ മലിനീകരണം: പ്രചരിക്കുന്നത്‌ നുണ; കൊച്ചി അത്ര മോശമല്ല

സ്വന്തം ലേഖകൻUpdated: Wednesday Mar 15, 2023

കൊച്ചി> കൊച്ചിയാണ്‌ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമെന്ന പ്രചാരണം നുണയും അശാസ്‌ത്രീയവും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചൊവ്വാഴ്‌‌ചത്തെ കണക്കുപ്രകാരം കൊച്ചിയിലെ വായുഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്‌) 125 ആണ്‌. മിതമായ അളവിൽ മലിനീകരണമുള്ള വിഭാഗത്തിലാണ്‌ കൊച്ചി. എന്നാൽ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്‌ മോശം വിഭാഗത്തിലും. വായുഗുണനിലവാര സൂചിക 201 മുതൽ 300 വരെയാണ്‌ മോശമായി കണക്കാക്കുക.

ഏഴാംതീയതി മാത്രമാണ്‌ കൊച്ചി മോശം വിഭാഗത്തിലുൾപ്പെട്ടത്‌. അന്ന്‌ വായുഗുണനിലവാര സൂചിക 215 ആയിരുന്നു. ഇതേ ദിവസം ഡൽഹിയിൽ വിവിധയിടങ്ങളിൽ വായുഗുണനിലവാര സൂചിക 240 വരെയെത്തിയിരുന്നു. ഏഴിനുശേഷം കൊച്ചി മോശം വിഭാഗത്തിൽ വന്നിട്ടില്ല. ഈ വസ്‌തുത കണക്കിലെടുക്കാതെയാണ്‌ നുണപ്രചാരണം.

വിവിധ നഗരങ്ങളിലെ വായുഗുണനിലവാര സൂചിക ചുവടെ.

കൊച്ചി                              125
ഡൽഹി                            219
ധൻബാദ്‌                            209
വിശാഖപട്ടണം                217
​ഗുവാഹത്തി                     258
ജോധ്‌പുർ                          204
അഗർത്തല                       255
കൊഹിമ                           220
മീററ്റ്‌                                    207
മുസഫർ നഗർ                238
പട്‌ന                                    268


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top