01 July Tuesday

ഒമാനില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022


മനാമ
ഒമാനിൽനിന്ന് കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിലേക്കും തിരിച്ചുമുളള സർവീസുകളാണ് റദ്ദാക്കിയത്. മംഗളൂരുവിൽനിന്നുള്ള സർവീസും റദ്ദാക്കി.

തിങ്കൾ, ബുധൻ, ഞായർ ദിവസങ്ങളിലെ കോഴിക്കോട്–- മസ്‌കത്ത്–--കോഴിക്കോട് വിമാന സർവീസുകൾ റദ്ദാക്കി. വ്യാഴാഴ്ച മസ്‌കത്തിൽനിന്ന് കണ്ണൂരിലേക്കും വെള്ളിയാഴ്ച കണ്ണൂരിൽനിന്ന്‌ മസ്‌ക്കത്തിലേക്കുമുള്ള സർവീസും റദ്ദാക്കി. വ്യാഴം, തിങ്കൾ ദിവസങ്ങളിലെ കൊച്ചി-–-മസ്‌കത്ത്–-- കൊച്ചി സർവീസുകളും റദ്ദാക്കി.

തിരുവനന്തപുരത്തുനിന്നുള്ള സർവീസിൽ സമയം മാറ്റി. ചൊവ്വാഴ്ചയിലെ തിരുവനന്തപുരം–- മസ്‌കത്ത് വിമാനം മൂന്ന് മണിക്കൂർ 15 മിനിറ്റ്‌ വൈകും. തിരിച്ച് തിരുവനന്തപുരത്തേക്കുളള മസ്‌കത്ത് വിമാനവും വൈകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top