19 April Friday

 എയര്‍ ഇന്ത്യ എക്സ്പ്രസ് 2 അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022

തിരുവനന്തപുരം> തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 2 അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു.  തിരുവനന്തപുരം-ബഹ്റൈന്‍ സര്‍വീസ് നവംബര്‍ 30 മുതലും തിരുവനന്തപുരം-ദമ്മാം സര്‍വീസ് 2022 ഡിസംബര്‍ 1 മുതലും ആരംഭിക്കും.

തിരുവനന്തപുരം-ബഹ്റൈന്‍ സര്‍വീസ് (IX 573) ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 05.35 ന് പുറപ്പെട്ട് 08.05 ന് (പ്രാദേശിക സമയം) എത്തിച്ചേരും.  തിരികെ (IX 574) ബഹ്റൈനില്‍ നിന്ന് രാത്രി 09.05 ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 04.25 ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരം-ദമ്മാം വിമാനം (IX 581) ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 05.35-ന് പുറപ്പെട്ട് 08.25 ന് (പ്രാദേശിക സമയം) എത്തും.  തിരികെ (IX 582) ദമ്മാമില്‍ നിന്ന് രാത്രി 09.25 ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 05.05ന് എത്തിച്ചേരും.
 
180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുക.  രണ്ട് സര്‍വീസുകള്‍ക്കും ബുക്കിംഗ് ആരംഭിച്ചു.തിരുവനന്തപുരം - ബഹ്‌റൈന്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ എയര്‍ലൈന്‍ ആയിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് എയര്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ 7 സര്‍വീസുകള്‍  നടത്തുന്നുണ്ട്. തിരുവനന്തപുരം - ദമ്മാം സെക്ടറില്‍ ഇത് ആദ്യ സര്‍വീസ് ആണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top