27 April Saturday

വിമാന കമ്പനികളുടെ ആകാശ കൊള്ളയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

കൊച്ചി> ഗൾഫ് സെക്ടറിലേക്കുള്ള ഷെഡ്യൂളുകൾ നിർത്തലാക്കിയും യാത്രാനിരക്ക് കുത്തനെ ഉയർത്തിയും വിമാന കമ്പനികൾ നടത്തുന്ന ആകാശ കൊള്ളയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കേരള പ്രവാസി സംഘം . മാര്‍ച്ച് 29 ,30 തിയ്യതികളില്‍ ജില്ലാ ആസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍  സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസും ജനറൽ സെക്രട്ടറി കെ വി അബുദുൾ ഖാദറും അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാരോട് വലിയ തോതിലുള്ള വിവേചനമാണ് വിമാന കമ്പനികള്‍ പുലര്‍ത്തുന്നത്.റംസാന്‍ കാലമായതിനാല്‍ പ്രവാസികള്‍ നാട്ടിലേക്ക് കൂട്ടത്തോടെ വരുന്ന കാലമാണ്. ടിക്കറ്റിന് 15000 മുതല്‍ കൂടുതല്‍ ഈടാക്കുകയാണ്.പ്രവാസികളെ കൊള്ളയടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. എയര്‍ ഇന്ത്യ യാതൊരു കാരണവുമില്ലാതെ ഗള്‍ഫിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കിയതിലും കേരള പ്രവാസി സംഘം പ്രതിഷേധിക്കുന്നതായും ഇരുവരും പ്രസ്താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top