26 April Friday

ലോയേഴ്‌സ് യൂണിയൻ ഭരണഘടനാ ശിൽപ്പശാല മാർച്ച് 11നും 12നും തട്ടേക്കാട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

കൊച്ചി> ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഭരണഘടനാ ശിൽപ്പശാല മാർച്ച് 11, 12 തിയതികളിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിൽനടക്കും. ഇന്ത്യൻ ഭരണഘടന നേരിടുന്ന പുത്തൻ വെല്ലുവിളിയെ ക്കുറിച്ച് പൊതുസമൂഹത്തെ അറിയാക്കാനും പ്രബുദ്ധമാക്കാനും വേണ്ടി അഭിഭാഷകരെ സജ്ജമാക്കാനുമാണ്‌ ശിൽപ്പശാലയെന്ന്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി.പി. രമേശും സെക്രട്ടറി കെ കെ നാസറും പറഞ്ഞു. ശനിയാഴ്ച രാവിലെ 10ന്‌ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.എം വി നാരായണൻ ഉദ്ഘാടനം ചെയ്യും.

‘ഇന്ത്യൻ ഭരണഘടന ഒരു വിഹഗ വീക്ഷണം’ എന്ന വിഷയ ത്തിൽ ഡോ കെ ബാലകൃഷ്ണൻ (അസോസിയേറ്റ്  പ്രൊഫസർ നുവാൽസ്)ക്ലാസ് എടുക്കും. ഉച്ചതിരിഞ്ഞ് 2.30 ന് ഇന്ത്യൻ ഭരണഘടനയിൽ ഫെഡറിലിസം " എന്ന വിഷയത്തിൽ ഡോ സെബാസ്റ്റ്യൻ പോളും ക്ലാസ് എടുക്കും. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ വാസന്തി എന്ന സിനിമ വൈകിട്ട് ആറിന്‌ പ്രദർശിപ്പിക്കും.

ക്യാമ്പ് രണ്ടാം ദിവസം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും ഭരണഘടനാ ഭേദഗതിയും എന്ന വിഷയത്തിൽഡോ മോഹൻ ഗോപാൽ (മുൻ ഡയറക്ടർ നാഷണൽ ജുഡീഷ്യൽ അക്കാദമി)  ക്ലാസ് എടുക്കും. തുടർന്ന് സംഘടനയെ സംബന്ധിച്ച് അഡ്വ. എൻ സി മോഹനൻ(വൈസ് പ്രസിഡന്റ്, എഐഎൽയു സംസ്ഥാന കമ്മിറ്റി) സംസാരിക്കും.

എറാണാകുളം ജില്ലയിൽ 1000 ഭരണഘടനാ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത് ‘നിയമം ലളിതം’ എന്ന നിയമ ബോധന പദ്ധതിയുടെ ഭാഗമായിട്ടാണ് ഭരണഘടനാ ക്ലാസ്സുകൾ ആരംഭിക്കുന്നത്‌.
അതിന്റെ ഉദ്ഘാടനം പിന്നിട് നടത്തും. അഡ്വ. ദിനേശ് മാത്യു മുരിക്കനാണ്‌ ക്യാമ്പ് ഡയറക്ടർ. വിവിധ കോടതികളിൽ നിന്നായി  110 അഭിഭാഷകർ ക്യാമ്പിൽ പങ്കെടുക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top