30 April Tuesday

ബോധപൂർവം എഐ കാമറ 
തകർത്ത യുവാവ് അറസ്റ്റിൽ; വാഹനം പുറകോട്ട്‌ എടുത്ത് ഇടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

മുഹമ്മദ്

വടക്കഞ്ചേരി > ആയക്കാട്ടിൽ എഐ കാമറ തകർത്ത കേസിൽ യുവാവ്‌ അറസ്റ്റിൽ. കാമറ വാഹനമിടിച്ച് തകർത്ത പുതുക്കോട് മൈത്താക്കൽ വീട്ടിൽ മുഹമ്മദ് (22)നെയാണ് പൊലീസ് അറസ്റ്റ്ചെയ്‌തത്. ആയക്കാട് മന്ദത്തിനുസമീപം സ്ഥാപിച്ച കാമറയാണ് വ്യാഴം രാത്രി പതിനൊന്നോടെ തകർത്തത്. മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
 
വാഹനവും കൂടെ സഞ്ചരിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുക്കാനുണ്ട്. വടക്കഞ്ചേരി ഭാഗത്തേക്ക് ഇന്നോവ കാറിൽ സുഹൃത്തുക്കളോടൊപ്പം വരികയായിരുന്ന മുഹമ്മദ് കാമറ സ്ഥാപിച്ച പോസ്റ്റ് പിന്നിട്ട് 60 മീറ്ററോളം മുന്നോട്ടുപോയശേഷം വാഹനം പുറകോട്ട്‌ എടുത്ത് ഇടിക്കുകയായിരുന്നു. കാമറ തകർക്കണമെന്ന ഉദ്ദേശത്തോടെ ബോധപൂർവം ഇടിച്ചതാണെന്ന് സിസിടിവി ദ്യശ്യങ്ങളിൽനിന്ന്‌ വ്യക്തമാണ്‌. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിന്റെ പുറകുവശത്തെ ചില്ലിൽ എഴുതിയ പേരാണ് അന്വേഷണത്തിന് വഴിത്തിരിവായത്. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top