30 May Tuesday

കള്ളക്കഥ പൊളിയുന്നു; അറിയാതെ പോകരുത് ആര്യൻ മിത്രയെന്ന അഫ്സൽ മാനിയിലിനെ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കൊച്ചി> 'പർദയിട്ട്‌ യാത്ര ചെയ്തതിന് സംഘി പൊലീസ് തടഞ്ഞു'- സോഷ്യൽ മീഡിയിൽ പ്രചരിച്ച കള്ളക്കഥയുടെ സത്യാവസ്ഥ പുറത്ത് വരുന്നു. കോൺ​ഗ്രസുകാരനായ ചടയമംഗലം സ്വദേശി അഫ്സൽ മനിയിൽ ആണ് പൊലീസിനെതിരെ വർ​ഗീയ പരാമർശനം നടത്തിയത്. ആര്യൻമിത്ര എന്ന ഫെയ്‌സ്‌‌ബുക്ക്‌ ഐഡിയിൽ വർഗീയ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റുകൾ ഇതിന് മുമ്പും ഇയാൾ ഷെയർ ചെയ്തിരുന്നെന്ന് വ്യക്തമായതോടെ കള്ളക്കളി പുറത്തായി.ഞായറാഴ്ചത്തെ സമ്പൂർണ അടച്ചിടലിന്റെ ഭാഗമായി വാഹന പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് അഫ്സൽ രം​ഗത്തെത്തിയത്. പർദയിട്ട്‌ യാത്ര ചെയ്തതിന് സംഘി പൊലീസ് തടഞ്ഞു എന്നരീതിയിലായിരുന്നു പോസ്‌റ്റ്‌. ഒപ്പം പൊലീസിന്റെ ദൃശ്യങ്ങളും പോസ്‌റ്റ്‌ ചെയ്‌തു. സംഭവം വലിയ വിവാദമായതോടെയാണ് ആര്യമിത്രയെന്ന അഫ്‌സലിനെ ജനം തിരിച്ചറിഞ്ഞത്.ആര്യൻ മിത്രയെന്ന പേരിൽ ഇയാൾ ഫെയ്സ്‌ബുക്കിൽ നടത്തിയ പരാക്രമങ്ങളും ഇതിനകം പുറംലോകത്തെത്തി.

മുമ്പ് തനിക്കെതിരെ തെറിവിളിയുമായെത്തിയ ആര്യൻ മിത്രയെ കുറിച്ച് എം എൽ എ മുകേഷ് ഫെയ്സ്ബുക്കിൽ വ്യക്തമാക്കി. 'ചില കണക്കുകൂട്ടലുകൾ അത് തെറ്റാറില്ല. ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചവൻ. അന്ന് ഇവന്റെ പേര് ആര്യൻ മിത്ര എന്നായിരുന്നു'- മുകേഷ് ഫെയ്സ്‌ബുക്കിൽ കുറിച്ചു.

ആര്യൻ മിത്രയുടെ മുഖം തുറന്ന് കാട്ടി നിരവധി പേർ ഇതിനോടകം രം​ഗത്തെത്തി.


സുധീഷ് സുധാകരന്റെ ഫെയ്സ്‌ബുക്ക് കുറിപ്പ്

ആര്യൻ മിത്ര എന്ന അനോണി നാമത്തിൽ അഗ്രസിവും റിഗ്രസിവുമായ ഫെയ്സ്ബുക്ക് ഇടപെടലുകൾ നടത്തിയിരുന്ന പ്രസ്തുത അഫ്സൽ മണിയിൽ അഥവാ അഫ്സൽ മണിച്ചേമ്പിൽ എന്റെ വീടിരിക്കുന്ന സ്ഥലത്തുനിന്ന് ഒരു 2 കിലോമീറ്റർ അപ്പുറമുള്ള പെരപ്പയം എന്ന സ്ഥലത്തുനിന്നുള്ളയാളാണ്. കഴിഞ്ഞ ലോക്ക്ഡൗൺ തുടങ്ങിയ കാലത്ത് നാട്ടിലെ പെരപ്പയം പാലം പൊലീസ് നാട്ടുകാരുടെ സഹായത്തോടെ അടച്ചപ്പോൾ, പ്രേമചന്ദ്രൻ എം.പി കൊണ്ടുവന്ന പാലം കമ്മികൾ അടച്ചുകളഞ്ഞു എന്ന ധ്വനി വരുന്ന ഒരു വലിയ വാട്സാപ്പ്‌മെസേജ് ഈ അഫ്സൽ മിത്രം വാട്സാപ്പ് വഴി പ്രചരിപ്പിച്ചിരുന്നു.  

(മുല്ലക്കര എം.എൽ.എ ആയ മണ്ഡലത്തിൽ സംസ്ഥാന സർക്കാരും നബാർഡും കൂടി പണിത പാലം. 2016-ൽ യുഡിഎഫ് സർക്കാർ കല്ലിട്ട് വെച്ച പാലം നിർമ്മിച്ചത് ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായപ്പോഴാണ്. ഇതെങ്ങനെ പ്രേമചന്ദ്രൻ കൊണ്ടുവന്ന പാലമായി എന്നത് ഞങ്ങൾ ആക്കൽ-പെരപ്പയം കണ്ണങ്കോട് നിവാസികൾക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്. ) എസ്പിയെ വിളിച്ചു, രാഹുൽ ഗാന്ധിയെ വിളിച്ചു എന്നെല്ലാം ഉള്ള രീതിയിൽ മസാല ചേർത്തായിരുന്നു സ്റ്റോറി ഉണ്ടാക്കിയത്...( പാറ്റേൺ ഇപ്പോ പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിന്റേത് തന്നെ.. ) അന്ന് കോൺഗ്രസുകാർ ആദ്യം ഇത് വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും പിന്നീട് ഉടായിപ്പ് സംഗതിയാണെന്ന് മനസിലാക്കി അവർ അതിൽ നിന്നും പിന്മാറി... ആര്യൻ മിത്രം ഒൻപതാം ക്ലാസിലെ ക്ലാസ്മേറ്റ് പെൺകുട്ടിയെ കൂട്ടം ചേർന്ന് അസോൾട്ട് നടത്തിയ കമന്റൊക്കെ അഭിമാനപൂർവ്വം ഇട്ട് എയറിൽ നിൽക്കുന്ന ടൈമിൽ ഈ അഫ്സലും ആര്യനും ഒന്നാണെന്ന് നാട്ടിലെ ചില പയ്യന്മാർ പറഞ്ഞിരുന്നു. ഈ മുതലിനെ നാട്ടിലെ കോൺഗ്രസുകാർ അടക്കമുള്ള ആരുമായും അന്ന് വലിയ സഹകരണമൊന്നും ഇല്ലായിരുന്നു എന്നാണ് ഓർമ്മ... നാട്ടിലെ കോൺഗ്രസ് പരിപാടിയ്ക്കൊന്നും കണ്ടിട്ടില്ല... സെമികേഡറിന്റെ ഷാഡോ ബ്രിഗേഡാകും.

ഇനി ആര്യൻ മിത്രത്തിന്റെ കഥയിലേയ്ക്ക് വരാം. കായംകുളത്ത് ഹോസ്റ്റലിൽ ഉള്ള ഡിഗ്രിയ്ക്കോ മറ്റോ പഠിയ്ക്കുന്ന പെൺകുട്ടിയെ ബസിൽ പോയി കൂട്ടിക്കൊണ്ടുവരേണ്ട സാഹചര്യമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.. ശനിയാഴ്ച വൈകിട്ട് തന്നെ ഒരു ബസിൽ ഇങ്ങോട്ട് വരാവുന്നതേ ഉള്ളൂ... മൂന്നുമണിക്കൂറിന്റെ യാത്രയാണ്, കായംകുളത്തു നിന്നും ഞങ്ങളുടെ ബസ്റ്റോപ്പായ ചെറിയവെളിനല്ലൂരിലേയ്ക്ക്. ഇനി കൂട്ടിക്കൊണ്ടുവരേണ്ട എന്തെങ്കിലും സാഹചര്യം ( ബാഗ് കൂടുതൽ, വയ്യായ്ക, കരുതൽ) ഉണ്ടെങ്കിൽ ഈ പറഞ്ഞ സഹോദരന് കാറുമായി പോയി കൊണ്ടുവരാം...ഇതിനായി വയസായ അമ്മ, അഞ്ചുവയസ്സുള്ള അനിയൻ ഇവരുമായി ഇത്രയും ദൂരം ലോക്ക്ഡൗൺ ഉള്ള ദിവസം പോയത് എനിക്ക് അങ്ങോട്ട് ദഹിക്കുന്നില്ല...സ്വാഭാവികമായും പൊലീസ് ഇതിനെ ചോദ്യം ചെയ്തുകാണും.

"ഞാൻ പർദ്ദയിട്ടോണ്ടാണോ വിടാത്തത്?" എന്ന ചോദ്യമൊക്കെ അനാവശ്യമാണ്.... എന്റെ നാട്ടിലെ പർദ്ദയിടുന്നതും ഇടാത്തതുമായ നിരവധി മനുഷ്യർ ദിവസവും യാത്ര ചെയ്യുകയും പലകാര്യങ്ങൾക്കായി അങ്ങോട്ടുമിങ്ങോട്ടും സഹകരിക്കുകയും ചെയ്യുന്നുണ്ട്. എന്തെങ്കിലും ഇഷ്യൂ ഉണ്ടാകുമ്പോഴേയ്ക്കും ഈ പർദ്ദ കാർഡ് വീശിയത് അത്ര നിഷകളങ്കമല്ല... (കായംകുളം-ഓച്ചിറ-കരുനാഗപ്പള്ളി സ്ട്രെച്ച് അത്യാവശ്യം നല്ല മുസ്ലീം പോപ്പുലേഷൻ ഉള്ള ഒരു സ്ഥലമാണ്...അവിടെ ഇത്തരത്തിൾ ഓപ്പൺ മുസ്ലീം വിവേചനം കാണിച്ച് ഒരു എസ്.ഐയ്ക്ക് നിൽക്കാൻ കഴിയില്ല...ഇടികൊള്ളും..) ...അവിടെനിൽക്കുന്ന നാട്ടുകാർ ഇയാളോട് "നിങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങൾ പൊലീസിനോട് പറയേണ്ടിയിരുന്നില്ല" എന്ന് പറയുന്നത് ആ വീഡിയോയിൽ കേൾക്കാം....
ആര്യൻ മിത്രം നന്നായി കഥയുണ്ടാക്കാനും പ്രചരിപ്പിക്കാനും അറിയാവുന്ന ആളാണ്. ഹിന്ദുവായിരുന്നെങ്കിൽ ബിജെപി ഐടിസെല്ലിനെ മുന്നിൽ നിന്ന് നയിക്കേണ്ടിയിരുന്നയാൾ..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top