തിരുവനന്തപുരം> വനിതാ മജിസ്ട്രേറ്റിനെ യൂട്യൂബ് വീഡിയോയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അഡ്വ. എ ജയശങ്കറിനെതിരെ മാനനഷ്ടക്കേസ്. 2021 മെയ് 13ന് പോസ്റ്റ് ചെയ്‌ത യൂട്യൂബ് വീഡിയോയുടെ പേരിലാണ് എബിസി മലയാളം ഓൺലൈൻ ചാനൽ എഡിറ്റർക്കും അഡ്വ. എ ജയശങ്കറിനുമെതിരെ മാനനഷ്ടക്കേസ് എടുക്കാൻ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (1) കോടതി ഉത്തരവിട്ടത്.
2021ലെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാ ക്ലാസ് മജിസ്ട്രേറ്റ് കോടതി (1) ടിയാര മേരിക്ക് എതിരെ അപകീർത്തിപരമായ പരാമർശങ്ങളുണ്ടായെന്നാണ് പരാതി. ടിയാരയുടെ അമ്മ അഡ്വ. കെ സി ശോഭയാണ് കോടതിയിൽ സ്വകാര്യ അന്വായം ഫയർ ചെയ്‌തത്. അടുത്തമാസം എട്ടിന് ഹാജരാകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..