24 April Wednesday

വിദ്യാര്‍ഥികളുടെ 
ഭാവിയില്‍ സങ്കടം , നാശത്തിലേക്ക് പോകുന്നയൊരു സ്ഥാപനത്തിന്റെ ചെയർമാനായിരിക്കാൻ താൽപ്പര്യമില്ല : അടൂര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


തിരുവനന്തപുരം
തന്നെയും ശങ്കർ മോഹ​നെയും കണ്ടിട്ട് പ്രതീക്ഷയോടെയെത്തിയ പുതിയ ബാച്ചിലെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ സങ്കടമുണ്ടെന്ന് അടൂർ ​ഗോപാലകൃഷ്ണൻ മീറ്റ് ദ പ്രസിൽ പറഞ്ഞു. നാശത്തിലേക്ക് പോകുന്നയൊരു സ്ഥാപനത്തിന്റെ ചെയർമാനായിരിക്കാൻ താൽപ്പര്യമില്ല. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെ നടത്തണമെന്ന് ധാരണയില്ലാത്തവരായിരുന്ന മുൻ ഡയറക്ടർമാർ. ഇൻസ്റ്റിറ്റ്യൂട്ടിൽ ബയോമെട്രിക് പഞ്ചിങ് നടപ്പിലാക്കിയത് ജീവനക്കാർക്ക് പ്രശ്നമായി. അവരാണ് വിദ്യാർഥികളെ ഉപയോഗിച്ച് സമരം നടത്തിയത്. പഴയ അരാജകത്വം തിരിച്ചുകൊണ്ടുവരാമെന്ന് അവർ കരുതുന്നു.

ശുചീകരണ തൊഴിലാളികളെ ക്ലാസെടുത്ത് പറയിപ്പിക്കുന്നതാണ്. ശങ്കർമോഹന്റെ വീട്ടിൽ പോകാൻ സ്ത്രീകളാേട് പറഞ്ഞിട്ടുമില്ല അവരെ അറിയത്തുമില്ല. വിദ്യാർഥികളുമായി ചർച്ച നടത്തിയെങ്കിലും മുന്നറിയിപ്പ് ഇല്ലാതെയാണ്‌ സമരം നടത്തിയത്. സമരത്തിലായിരുന്നവർ ചലച്ചിത്ര മേളയ്ക്ക് പോകില്ലെന്ന ധാരണയിലാണ് മുറികളുടെ ബുക്കിങ് റദ്ദാക്കിയത്. പക്ഷെ സമരനേതാക്കൾ ആരെയും അറിയിക്കാതെ തിരുവനന്തപുരത്തു പോയി.

ചലച്ചിത്രമേളയുടെ മറവിൽ വിദ്രോഹപരിപാടി നടന്നു. സിനിമ കാണാനല്ല, സമരതന്ത്രം ആസൂത്രണം ചെയ്യാനാണ് വിദ്യാർഥികൾ തിരുവന്തപുരത്തേക്ക് വന്നതെന്നും അടൂർ ആരോപിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിലൂടെ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെയുള്ള പ്രതിഷേധം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കാൻ കുറച്ചുപേർ ശ്രമിച്ചു. ആഷിക് അബു ഇതൊന്നും അന്വേഷിച്ചിട്ടല്ല സമരത്തിന്‌ നേതൃ‌ത്വം കൊടുത്തത്. ജിയോ ബേബിക്ക് എന്നോട് വിരോധം തോന്നാൻ കാരണമുണ്ടെന്നും അടൂർ ​ഗോപാലകൃഷ്ണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top