26 April Friday

അടൂർ ഏറത്ത്‌ കോൺഗ്രസ്‌, ബിജെപി ബന്ധം ഉപേക്ഷിച്ച്‌ 26 കുടുംബം 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

തുവയൂർ വടക്ക് 16–-ാം വാർഡിൽ നിന്നും സിപിഐ എമ്മിനൊപ്പമെത്തിയവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു 
സ്വീകരിക്കുന്നു

അടൂർ > ഏറത്ത് പഞ്ചായത്തിലെ തുവയൂർ വടക്ക് 16-ാം വാർഡിൽ കോൺഗ്രസിലും ബിജെപിയിലും പ്രവർത്തിച്ചിരുന്ന സ്‌ത്രീകളടക്കം 26 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും. ജനക്ഷേമ - വികസന പ്രവർത്തനങ്ങൾക്കും വീടും ഭൂമിയുമില്ലാത്തവർക്ക് വീടും ഭൂമിയും പെൻഷനും നൽകി കേരളത്തെ മാതൃക സംസ്ഥാനമാക്കിയ പിണറായി സർക്കാരിന് ശക്തി പകരാനാണ് കോൺഗ്രസ്‌ ബിജെപി ബന്ധം ഉപേക്ഷിച്ചതന്ന്‌ പ്രവർത്തകർ പറഞ്ഞു.

ചിറ്റാണിയിൽ ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു  പ്രവർത്തകരെ രക്ത ഹാരവും രക്തപതാകയും നൽകി സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, ഏരിയ കമ്മിറ്റി അംഗങ്ങളായ റോയി ഫിലിപ്പ്, ടി ഡി സജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് രാജ്, പഞ്ചായത്ത് ക്ഷേമകാര്യാ വികസന സമതി അധ്യക്ഷ ഉഷാ ഉദയൻ, തോമസ് ചുരക്കോട് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top