24 April Wednesday

അടൂരിൽ കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

അടൂർ > പത്തനംതിട്ട്‌ ജില്ലയിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽനിന്ന്‌ സിപിഐ എമ്മിലേക്കുള്ള ഒഴുക്ക്‌ തുടരുന്നു. ഇന്ന്‌ അടൂർ ഏറത്ത് പഞ്ചായത്തിലെ കിളിവയൽ പ്രദേശത്തെ കോൺഗ്രസ് -ബിജെപി പ്രവർത്തകരായ പതിനാല് പേരും അവരുടെ കുടുംബാംഗങ്ങളും കോൺഗ്രസ്‌-ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു.

മയൂരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവർത്തകരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഡി ബൈജു, ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top