20 April Saturday

സ്കൂൾ കെട്ടിട നിർമാണത്തിന്‌ 46 കോടിയുടെ ഭരണാനുമതി; അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

തിരുവനന്തപുരം > പൊതു വിദ്യാഭ്യാസ വകുപ്പിൽ 50 സ്കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി നൽകിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ സ്കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകുന്ന ആദ്യഘട്ട അനുമതിയാണിത്. മൊത്തം 46 കോടി രൂപയുടെ ഭരണാനുമതി ആണ് ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പ് നൽകിയത്.

50 കെട്ടിടങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് നിർമിക്കുക. എല്ലാ ജില്ലകളിൽ നിന്നുമുള്ള സ്കൂളുകൾക്ക് ഇതിൽ പ്രാതിനിധ്യമുണ്ട്. എംഎൽഎമാരുടെ നിർദേശം കൂടി പരിഗണിച്ചാണ് സ്കൂളുകൾക്ക് കെട്ടിടങ്ങൾ അനുവദിച്ചത്. അടുത്ത ഘട്ടങ്ങളിലായി കൂടുതൽ സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് തുടർന്നും മുൻഗണന നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളും എത്തിക്കാൻ വേണ്ട നടപടികൾ എടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top