29 March Friday

മണിബോക്‌സിനായി ആദർശ്‌ മുഖ്യമന്ത്രിയെ കണ്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

സ്‌കൂളുകളിൽ മണിബോക്‌സ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആദർശ് മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ

പാറശാല> മണിബോക്‌സ് എന്ന പുത്തൻ ആശയം സമർപ്പിച്ച ആർ എ ആദർശ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. 2018ൽ നടപ്പാക്കിയ മണിബോക്‌സ്‌ കേരളത്തിലെ എല്ലാ സ്‌കൂ‌ളുകളിലും പുനഃസ്ഥാപിക്കണമെന്നും ഇതിലൂടെ കുട്ടികളുടെ ഇടയിലുള്ള ലഹരി ഉപയോഗം  കുറയ്ക്കാൻ കഴിയുമെന്നുമുള്ള ആശയവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വീണ്ടും നടപ്പാക്കാൻ ശ്രമിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയതായി ആദർശ് പറഞ്ഞു.

ഏഴു വർഷമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാ മാസവും പണം അടയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിദ്യാർഥിയായ ആദർശിന്‌ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. നെയ്യാറ്റിൻകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്‌ ആദർശ്. വ്ളാത്താങ്കര മേക്കേകണ്ണയർ നന്തിലത്ത് രമേശൻ നായരുടെയും ആശയുടെയുംമകനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top