19 April Friday

'ഒരുപാട് ഒരുപാട് നന്ദിയുണ്ട് '; മുഖ്യമന്ത്രി തനിക്കൊപ്പമെന്ന് പറഞ്ഞു, കൂടിക്കാഴ്‌ചയിൽ സംതൃപ്‌തിയെന്ന് അതിജീവിത

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയനിലും സംസ്ഥാന സർക്കാരിലും പരിപൂർണ വിശ്വാസമെന്ന്‌ അതിജീവിത. സർക്കാരിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. അത്തരത്തിൽ വന്നതെല്ലാം വ്യാഖ്യാനങ്ങളാണ്‌. അതിന്‌ ഇടയായതിൽ ക്ഷമ ചോദിക്കുന്നു. കേസന്വേഷണം നീതിപൂർവവും നിഷ്‌പക്ഷവുമായി മുന്നോട്ടുപോകുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുതന്നിട്ടുണ്ട്‌. മുഖ്യമന്ത്രി തന്നോടൊപ്പമാണ്‌, അദ്ദേഹത്തിന്റെ ഉറപ്പുള്ള വാക്കുകൾ സന്തോഷം പകരുന്നു. കൂടിക്കാഴ്‌ചയിൽ പൂർണ തൃപ്‌തിയുണ്ടെന്നും ആ ഉറപ്പിൽ പരിപൂർണ വിശ്വാസമാണെന്നും മുഖ്യമന്ത്രിയെ കണ്ടശേഷം അതിജീവിത മാധ്യമങ്ങളോടു പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പുകമറയും തെറ്റിദ്ധാരണയും പരത്താനുള്ള പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും മുഖത്തേറ്റ അടിയായി അതിജീവിതയുടെ പ്രതികരണം.

   വ്യാഴം രാവിലെ 10ന്‌ സെക്രട്ടറിയറ്റിൽ എത്തിയ അതിജീവിത മുഖ്യമന്ത്രിയുമായി 15 മിനിറ്റോളം സംസാരിച്ചു. ഡബ്ബിങ്‌ ആർട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മിക്കൊപ്പം പുറത്തിറങ്ങിയ അവരെ മാധ്യമങ്ങൾ സമീപിച്ചെങ്കിലും ഹോട്ടലിൽവച്ചാണ്‌ കണ്ടത്‌. അക്രമം നേരിട്ട്‌ അഞ്ചുവർഷത്തിനുശേഷമാണ്‌ അതിജീവിത തുറന്നു പ്രതികരിക്കുന്നത്‌.

കേസിന്റെ നിർണായകഘട്ടത്തിൽ സ്വാഭാവിക ആശങ്ക മാത്രമാണ്‌ ഹർജിയെന്ന്‌ അവർ പറഞ്ഞു. കോടതിയിൽ നടന്നതടക്കമുള്ള എല്ലാ കാര്യവും മുഖ്യമന്ത്രിയോടു പറഞ്ഞു. വളരെ പോസിറ്റീവായ പ്രതികരണമാണ്‌ ഉണ്ടായത്‌. എന്റെ കൂടെത്തന്നെയാണെന്ന്‌ ഉറപ്പുതന്നിട്ടുണ്ട്‌.
സത്യാവസ്ഥ പുറത്തുവരണമെന്നും നീതി കിട്ടണമെന്നും ഞാനാഗ്രഹിക്കുന്നു. പോരാടാൻ തയ്യാറല്ലായിരുന്നെങ്കിൽ മുമ്പേ ഇട്ടിട്ടുപോകുമായിരുന്നു. ഒരുപാട്‌ നാളായി മുഖ്യമന്ത്രിയെ കാണണമെന്ന്‌ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ്‌ സമയം ഒത്തുവന്നതെന്നും അതിജീവിത പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top