24 April Wednesday

അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശം നടിയെ ആക്രമിച്ച ദൃശ്യം, കോടതിക്ക്‌ കൈമാറണം; ദിലീപിന്റെ പുതിയ ഹർജി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കൊച്ചി > നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ നടൻ ദിലീപ്‌ പുതിയ ഹർജി സമർപ്പിച്ചു. നടിയെ ആക്രമിച്ചവർ പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ട്‌. ഇത്‌ ദുരുപയോഗം ചെയ്യാനും  തന്നെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്‌. അതിനാൽ ദൃശ്യങ്ങൾ കോടതി വാങ്ങി സൂക്ഷിക്കണമെന്നാണ്‌ ദിലീപിന്റെ ആവശ്യം. ഹർജി കോടതി അടുത്ത ദിവസം പരിഗണിക്കുമെന്നാണ്‌ സൂചന.

അതേ സമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക്‌ മാറ്റി. അതുവരെ കേസിൽ അറസ്റ്റുണ്ടാവില്ലെന്ന്‌ പൊലീസ്‌ കോടതിയിൽ വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top