29 March Friday

നടൻ മധുവിന് 89–-ാം പിറന്നാൾ ; മലയാള സിനിമയുടെ കാരണവരെ ‍കാണാൻ 
എം വി ​ഗോവിന്ദൻ എത്തി

എസ് കിരൺബാബുUpdated: Wednesday Sep 21, 2022


തിരുവനന്തപുരം
വെള്ളിയാഴ്ച 89–-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടൻ മധുവിന് ആശംസകളുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കണ്ണമ്മൂലയിലെ വീട്ടിലെത്തി. ബുധൻ വൈകിട്ട് 4.30 ഓടെയായിരുന്നു അപ്രതീക്ഷിത സന്ദർശനം. രാഷ്ട്രീയവും സിനിമാ വിശേഷങ്ങളും തമാശകളുമൊക്കെയായി ഇരുവരുടെയും കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ​

ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ഭരണഘടനാവിരുദ്ധ നടപടിയെപ്പറ്റിയാണ് മധു ​ആദ്യം ചോദിച്ചത്. ആർഎസ്എസ് ബന്ധം പരസ്യമായി സമ്മതിച്ച ​ഗവർണറുടെ നടപടി കേരളത്തിന്റെ മതേതര നിലപാടിന് വിരുദ്ധമാണെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നിൽ അന്താരാഷ്ട്ര ​ഗൂഢാലോചന സംശയിക്കുന്നതായി മധു പറഞ്ഞു. കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ സർക്കാർ പിന്നോട്ടില്ലെന്ന് എം വി ​ഗോവിന്ദന്റെ ഉറപ്പ്.

പ്രേംനസീറും സത്യനുമായുള്ള ഓർമകളും മധു പങ്കുവച്ചു.  ജന്മദിനത്തിന് പ്രത്യേക ആഘോഷങ്ങളൊന്നുമില്ലെന്നും മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും വീട്ടിൽ തന്നെയുണ്ടാകുമെന്നും മധു പറഞ്ഞു. വെള്ളിയാഴ്ച താൻ തലസ്ഥാനത്ത് ഇല്ലാത്തതിനാലാണ് പിറന്നാൾ ആശംസകളുമായി നേരത്തേ എത്തിയതെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. മധുരം നൽകിയാണ് എം വി ​ഗോവിന്ദനെ മധു സ്വീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top