15 December Monday

കൊച്ചിയിൽ പൊലീസ് സംഘത്തിനു നേരെ ആക്രമണം: ഡാൻസറും എഡിറ്ററും അ‌റസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

കൊച്ചി> കൊച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയില്‍ വൈറലായ ഡാൻസറും എഡിറ്ററും അറസ്റ്റിൽ. തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. റാസ്‌പുടിൻ പാട്ടിന്റെ കുടിയൻ വേർഷൻ ഡാൻസ് ചെയ്‌താണ് സനൂപ് സോഷ്യൽ മീഡിയിൽ ‌ശ്രദ്ധേയനായത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. എറണാകുളം നോർത്ത് സിഐയും സംഘത്തിനെയുമാണ് അ‌ഞ്ചംഗസംഘം ആക്രമിച്ചത്. ഇതിൽ മൂന്നുപേർ ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top