20 April Saturday

അനിത പുല്ലയിലിന്റെ സഭാ സന്ദർശനം: നാല് പേരെ സഭ ടിവി ചുമതലകളിൽ നിന്നൊഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

തിരുവനന്തപുരം> അനിതാ പുല്ലയിൽ നിയമസഭാ മന്ദിരത്തിലെത്തിയ സംഭവത്തിൽ നാലു പേരെ സഭ ടിവി ചുമതലയിൽ നിന്ന് നീക്കിയതായി സ്‌‌പീക്കർ എം.ബി രാജേഷ് അറിയിച്ചു. സംഭവം ശ്രദ്ധയിൽ വന്ന ഉടനെ പരിശോധിച്ച് നടപടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്‌പീക്കര്‍ വിശദീകരിച്ചു. സഭ ടിവിക്ക് സാങ്കേതിക സേവനം നല്‍കുന്ന ഏജന്‍സിയിലെ ജീവനക്കാരിയോടൊപ്പമാണ് അനിതാ പുല്ലയിൽ ടി.വി ഓഫീസില്‍ കയറിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

അനിത പുല്ലയിലിന്  ഓപ്പൺ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. മലയാളം മിഷനും പ്രവാസി സംഘടനകൾക്കും പാസ് നൽകിയിരുന്നു. അതിൽ ഒരു പാസാണ് അനിതയുടെ കൈവശം ഉണ്ടായിരുന്നത്. നിയമസഭ ജിവനക്കാർക്കോ മറ്റാർക്കെങ്കിലുമോ പങ്കില്ല. നിയമസഭാ സമ്മേളന വേദിയിൽ അനിത കയറിയിട്ടില്ലെന്നും സ്‌പീക്കർ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top