30 May Tuesday

കോടതിജീവനക്കാരിക്കുനേരെ ആസിഡ്‌ ആക്രമണം; സുഹൃത്ത്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

പ്രതി അഷ്‌കർ

തളിപ്പറമ്പ്‌> കോടതി ജീവനക്കാരിയുടെ ദേഹത്ത്‌ ആസിഡ് ഒഴിച്ച്‌ പൊള്ളലേൽപ്പിച്ച സുഹൃത്ത്‌ പിടിയിൽ. തളിപ്പറമ്പ്‌ മുൻസിഫ് കോടതി ജീവനക്കാരി കൂവോട് സ്വദേശിനി കെ സാഹിദ (45)ക്കു നേരെയാണ് ആക്രമണമുണ്ടായത്. പൊള്ളലേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂവേരി സ്വദേശിയും സർ സയ്യിദ് കോളേജ് ക്ലർക്കുമായ  അഷ്‌ക‌റിനെ (52) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

തിങ്കൾ വൈകിട്ട്‌ മാർക്കറ്റ് റോഡിലെ ന്യൂസ് കോർണർ ജങ്‌ഷനിലാണ്‌ സംഭവം. ആക്രമണ കാരണം വ്യക്തമല്ല. സാഹിദയ്‌ക്കൊപ്പമുണ്ടായിരുന്ന കോടതിജീവനക്കാരൻ പ്രവീൺ തോമസ്, പത്രവിൽപ്പനക്കാരൻ ജബ്ബാർ എന്നിവർക്കും പൊള്ളലേറ്റു. വഴിയാത്രക്കാരുടെ ദേഹത്തും ആസിഡ് തെറിച്ചു.  അഷ്‌കറിനെതിരെ പൊലീസ്‌ കേസെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top