26 April Friday

അങ്കമാലിയിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

അങ്കമാലി/കറുകുറ്റി> കറുകുറ്റി പാലിശ്ശേരി റോഡിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. കറുകുറ്റി മരങ്ങാടം ഭാഗത്തുനിന്നും അങ്കമാലിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വരികയായിരുന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വ രാവിലെ 6.40 ഓടെയായിരുന്നു സംഭവം.

അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കേട്ടറിഞ്ഞ നാട്ടുകാരും അങ്കമാലി പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ആരുടെയും പരിക്ക് ഗുരുതരമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top