11 May Saturday

ഇരിട്ടിയിൽ ബസ്സും ഓട്ടോയുു കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

ഇരിട്ടി> ജബ്ബാർക്കടവിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചാക്കാട് സ്വദേശി പുതിയപുരയിൽ ഷുഹൈൽ (28) ആണ് മരിച്ചത്.  പരിക്കേറ്റ ചാക്കാട് സ്വദേശി ഓട്ടോ ഡ്രൈവർ ഷുഹൈബ്, കല്ലുമുട്ടി സ്വദ്ദേശി റജീസ് എന്നിവരെ    കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ഇരിട്ടി - പേരാവൂർ റോഡിൽ ജബ്ബാർ കടവിനടുത്താണ് അപകടം. ഇരിട്ടിയിൽ നിന്നും ഹാജിറോഡ് ഭാഗത്തേക്ക് പോവുന്ന ഓട്ടോറിക്ഷയും പേരാവൂർ ഭാഗത്തു നിന്നും വന്ന ബസുമാണ് കൂട്ടിയിടിച്ചത്.  പരേതനായ മൊയ്തീൻകുട്ടി-സക്കീന ദമ്പതികളുടെ മകനാണ് സുഹൈൽ. ഷുഹൈബ്, ജുനൈദ്, ഷബാന, സഫ്ന എന്നിവർ സഹോദരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top