15 July Tuesday

പനമരം പച്ചിലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട്‌ യുവാക്കൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023

മാനന്തവാടി >  വയനാട് പനമരം പച്ചിലക്കാട് ടോറസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ  മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രിദ്, മുനവർ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തിങ്കൾ രാവിലെ 10.30 ഓടെയായിരുന്നു അപകടം.

കൽപ്പറ്റ ഭാഗത്തേക്ക്  വരികയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ എതിർദിശയിൽ വന്ന ടോറസിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കൽപ്പറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top