പത്തനംതിട്ട > പത്തനംതിട്ടയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് മരണം. കുളനട മാന്തുക ഗ്ലോബ് ജംങ്ഷന് സമീപം ശനി രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂട്ടർ യാത്രികരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇവരുടെ ഒപ്പമുണ്ടായിരുന്ന അമൽജിത്ത് എന്നയാളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..