08 December Friday

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

തൃശൂര്‍> തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി 37 വയസ്സുള്ള ബിജു ബാലകൃഷ്ണനാണ് പരുക്കേറ്റത്.

തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് രാവിലെ ആയിരുന്നു അപകടം. എക്‌സ്‌ക്യൂട്ടിവ് എക്‌സ്പ്രസില്‍ നിന്നും സ്‌റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കവെ ട്രെയിനില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. വലതുകാലിന് ഗുരുതരമായി പരുക്കേറ്റ ബിജു ബാലകൃഷ്ണനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top