19 September Friday

ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

കല്‍പ്പറ്റ> വയനാട് കല്‍പറ്റയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കാട്ടിക്കുളം സ്വദേശിയായ ഐടിഐ വിദ്യാര്‍ഥി നന്ദു(19)വിനാണ് പരിക്കേറ്റത്. കനത്ത മഴയിലും കാറ്റിലും ബസ് കാത്തുനില്‍പ്പുകേന്ദ്രത്തിന് മുകളില്‍ തെങ്ങ് വീണാണ് പരിക്കേറ്റത്.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.കോളജ് വിട്ട് ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. നന്ദുവിന്റെ പരിക്ക് ഗുരുതരമാണ്.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top