10 July Thursday

കാര്‍ ഇടിച്ചു തെറിപ്പിച്ചു; ലോട്ടറി വില്‍പ്പനക്കാരന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

വൈറ്റില> വൈറ്റില -അരൂര്‍ ദേശീയപാതയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. മരട് സ്വദേശിയും ലോട്ടറി വില്‍പ്പനക്കാരനുമായ പുരുഷോത്തമനാണ് മരിച്ചത്. റോഡിന് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് തെറിച്ചുവീണ പുരുഷോത്തമന്റെ ദേഹത്തേക്ക് പിന്നാലെ വന്ന മറ്റൊരു കാര്‍ പാഞ്ഞുകയറുകയായിരുന്നു.

റോഡ് മുറിച്ച് കടക്കുന്നതിനിടെ ആലപ്പുഴ ഭാഗത്തുനിന്നും വന്ന കാറാണ്  ഇടിച്ചിട്ടത്. പിന്നാലെ വന്ന കാര്‍ ദേഹത്തു കയറി.ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top