19 April Friday

വാഹനാപകടം: തൃശൂരില്‍ അധ്യാപിക മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

തൃശൂര്‍> തൃപ്രയാറില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. തൃപ്രയാര്‍ ലെമെര്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ ചെന്ത്രാപ്പിന്നി സ്വദേശി നാസിനിയാണ് (35) മരിച്ചത്. ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു

ഇന്ന് രാവിലെ എട്ടുമണിയോടെ തൃപ്രയാര്‍ സെന്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീഴുകയായിരുന്നു.മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവ സ്ഥലത്ത് വെച്ച് തന്നെ നാസിനി മരിച്ചതായി പൊലീസ് പറയുന്നു.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top