20 April Saturday

താനൂർ ദേവധാർ മേൽപ്പാലത്തിൽ ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021

ദേവധാർ മേൽപ്പാലത്തിലുണ്ടായ അപകടം

താനൂർ > താനൂർ ദേവധാർ മേൽപ്പാലത്തിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചോടെയാണ് അപകടം. താനൂർ ഭാഗത്ത് നിന്നും തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും എതിരെ വന്ന സ്വകാര്യ ബസും തമ്മിൽ കൂട്ടിയിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ലോറി ഡ്രൈവറെ നാട്ടുകാരും താനൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും ചേർന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. താനൂർ പൊലീസും സംഭവ സ്ഥലത്ത്‌ രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
   

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top