04 July Friday

മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

മുക്കം> കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്ത് മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തോട്ടുമുക്കം മാടാമ്പി സ്വദേശി കെ പി സുധീഷ് (30) ആണ് മരിച്ചത്. ചൊവരാത്രി ഏഴോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ യുവാവ് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ബുധൻ പുലർച്ചെയാണ് മരിച്ചത്.

ലൈറ്റില്ലാതെ എത്തിയ മണ്ണുമാന്തിയന്ത്രം എതിർ ദിശയിൽ വന്ന ബൈക്കുമായി കുട്ടിയിടിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: രജനി. അച്ഛൻ: പ്രകാശൻ. അമ്മ: ശോഭന. സഹോദരങ്ങൾ: ധന്യ, മനോജ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top