18 September Thursday

ഹരിപ്പാട് മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

കായംകുളം> ഹരിപ്പാട് മിനി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തില്‍ പറമ്പില്‍ സുധാകരന്‍- രമ ദമ്പതികളുടെ മകന്‍ അഭയ് (20) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭയയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം.ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്നു മിനി ലോറി.സൈക്കിള്‍ യാത്രികനായ രാജുവിനെയും ലോറി ഇടിച്ചിരുന്നു. ഇരുകാലുകള്‍ക്കും ഒടിവ് പറ്റിയ രാജു  ചികിത്സയിലാണ്.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top