29 March Wednesday

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

കൊല്ലം > കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ  കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളിൽ വീട്ടമ്മ മരിച്ചു. പുനലൂർ കലയനാട് നാൻസി ഭവനിൽ മിനി എന്ന കുഞ്ഞമ്മ വിൽസൻ (49) ആണ് മരിച്ചത്.  ഭർത്താവ് വിൽസൻ ഐസ(52)ക്കിനെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

വിളക്കുടി ജംഗ്ഷനിൽ തിങ്കൾ രാവിലെ 6.30 നാണ് സംഭവം. കൊട്ടാരക്കരയിൽ നിന്ന് വന്ന കാർ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് കുഞ്ഞമ്മയെ കാർ അര കിലോമീറ്ററോളം റോഡിൽ വലിച്ചിഴച്ച് കൊണ്ട് പോയാണ് നിന്നത്. ഇവരുടെ തലയ്ക്കും വയറിനും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും കുഞ്ഞമ്മയെ രക്ഷിക്കാനായില്ല.

കൊല്ലം ഉമയനല്ലൂരിലെ ഐഒസി പ്ലാൻ്റിലെ ജീവനക്കാരനാണ് വിൽസൻ ഐസക്ക്.  മണ്ണടിയിലെ കുടുംബ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും.  സംസ്കാരം പുനലൂർ സി എസ് ഐ പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും. മക്കൾ: വിമൽ , നാൻസി. മരുമക്കൾ : അനിമോൾ , അനു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top