26 April Friday

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ലോറിക്കടിയിൽപ്പെട്ട് സ്‌ത്രീക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

കൊല്ലം> പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ രണ്ടാം മൈലിൽ ലോറി ദേഹത്ത് കൂടെ കയറി സ്ത്രീ മരിച്ചു. പനമറ്റം മാടത്താനിൽ ലേഖ (44 ) ആണ് മരിച്ചത്. ബന്ധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന പനമറ്റം അഞ്ജുഭവനിൽ അർജുൻ കൃഷ്ണനെ (22) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലേഖ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

പത്തനാപുരത്ത് നിന്ന് കൈതച്ചക്ക കയറ്റിവന്ന വാഴക്കുളത്തേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ  വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തിൽ ഗീരീഷിനെ (48)  പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top