26 April Friday

ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

മുക്കൂട്ടുതറ> സ്കൂട്ടറിന് പിന്നിൽ അമിത വേഗതയിലെത്തിയ ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് സ്കൂട്ടർ  യാത്രികൻ മരിച്ചു. എരുമേലി തെക്ക് വില്ലേജിലെ മുൻ ഉദ്യോഗസ്ഥനും കണമല സഹകരണ ബാങ്കിൻ്റെ ഡയറക്ടർ ബോർഡ് അംഗവുമായ മുട്ടപ്പള്ളി മലമ്പാറക്കൽ എം എം തമ്പി (58) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ശബരിപാതയിലെ മുക്കൂട്ടുതറ ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഭാര്യ: സിസിലി. മകൻ: സന്തോഷ്. അമ്മ: മറിയക്കുട്ടി (സിപിഐ എം മുട്ടപ്പളളി ബ്രാഞ്ച് അംഗം).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top