27 April Saturday

നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്‌കൂ‌ട്ടർ ഇടിച്ച് ഒമ്പതു വയസുകാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

പട്ടിക്കാട്>  ദേശീയപാത പത്താംകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ ഒമ്പതു വയസുകാരൻ മരിച്ചു. കണ്ണാറ പുത്തൻവീട്ടിൽ അനീഷിന്റെയും കുഞ്ഞുദേവിയുടെയും മകൻ അഞ്ജയ് കൃഷ്‌ണ (9) ആണ് മരിച്ചത്. കണ്ണാറ അപ്പർ പ്രൈമറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.  സഹോദരി: അനഞ്ജിക കൃഷ്‌ണ.

ശനിയാഴ്‌ച ഉച്ചക്ക് 12.15നാണ് അപകടം. പത്താംകല്ലിൽ ബിവറേജസ് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു സ്‌കൂ‌ട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ കുട്ടിയുടെ പിതാവ് അനീഷിന്റെ സഹോദരൻ ഷിനു (32) ​വിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയപാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top