12 July Saturday

ഗുഡ്‌സ് ഓട്ടോ ഇടിച്ച് മീൻവില്പനക്കാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

ബേപ്പൂർ > ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികനായ മീൻവില്പനക്കാരൻ മരിച്ചു. മാറാട് പോലീസ് സ്റ്റേഷന് സമീപം വലിയകത്ത് മുഹമ്മദ് കേയ (61)യാണ് മരിച്ചത്.

ബേപ്പൂർ -വട്ടക്കിണർ റോഡിൽ കയർ ഫാക്ടറിക്കു സമീപം വെള്ളി പുലർച്ചെയായിരുന്നു അപകടം. ബേപ്പൂർ ഫിഷിംങ് ഹാർബറിൽ നിന്നും വില്പനക്കായി മത്സ്യമെടുക്കാൻ പോകവെയാണ്  നിയന്ത്രണം വിട്ടെത്തിയ ഗുഡ്സ് വണ്ടി , സ്കൂട്ടറിൽ ഇടിച്ചത്‌. 

ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു തെറിച്ചു വീണു ഗുരുതര പരക്കേറ്റു നഗരത്തിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുഡ്സ് വാഹനം മറ്റൊരു സ്കൂട്ടറിലും ഇടിച്ചിരുന്നു. അപകടത്തിൽ രണ്ടു പേർക്കു പരിക്കുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top