26 September Tuesday

സ്കൂർ ബസ് ജീവനക്കാരൻ ബസിൽനിന്ന് വീണുമരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

ഇടുക്കി> ഉടുമ്പന്നൂരിൽ സകൂൾ ബസിലെ ജീവനക്കാരൻ ബസിൽ നിന്ന് വീണ് മരിച്ചു . മലയിഞ്ചി ആൾക്കല്ല് സ്വദേശി ജിജോ ജോർജ് പടിഞ്ഞാറയി (44)ലാണ മരിച്ചത് . വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ഏഴാനി കൂട്ടംഭാഗത്ത്  ബസിൽ വിദ്യാർത്ഥികളെ കയറ്റി കഴിഞ്ഞ് സഹായിയായി ജിജോ കയറുന്നതിനു മുമ്പ് ബസ് മുന്നോട്ട് എടുത്തു. ഇതോടെ ജീജോ ബസിൽ ചാടിക്കയറാൻ ശ്രമിച്ചപ്പോൾ താ വീഴുകയായിരുന്നു.

മങ്കുഴി സെന്റ് ജോർജ്ഹൈ സ്കൂൾ ബസിലെ ജീവനക്കാരനായിരുന്നു. അപകടത്തിൽപ്പെട്ട ഉടനെ ചീനിക്കുഴി സെന്റ് മേരിസ് പള്ളി വികാരിയുടെ വാഹനത്തിൽ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. ഭാര്യ റാണി ജിജോ .മക്കൾ: എലിസബത്ത്, എയ്ഞ്ചൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top