29 March Friday

മലപ്പുറത്ത്‌ മിനിലോറി ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

മലപ്പുറം > മലപ്പുറം കോഡൂർ വലിയാട് മിനിലോറി ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. വലിയാട് അല്ലക്കാട്ട് ഇബ്രാഹിം (50, മാനു) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ആറിന് വലിയാടിനും ആൽപ്പറ്റകുളമ്പിനും ഇടയിലായിരുന്നു അപകടം. കൂലിപ്പണിക്കാരനായ ഇബ്രാഹിം പണിക്ക് പോകുന്ന വഴിയായിരുന്നു. നിയന്ത്രവിട്ട ലോറി ഇബ്രാഹിമിനെ ഇടിച്ച്  സമീപത്തെ ഗെയിൽ വാതക പൈപ്പിൻ്റെ കുഴിയിലേക്ക്‌ മറിഞ്ഞു. ക്രെയിൻ ഉപയോഗിച്ച് വാഹനം പൊക്കിയെടുത്താണ് ഇടയിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top