19 September Friday

കേബിളിൽ കുടുങ്ങി 
ബൈക്ക് മറിഞ്ഞു; 
യാത്രികന് ഗുരുതരപരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കൊച്ചി
കേബിളിൽ കുടുങ്ങി ബൈക്ക് മറിഞ്ഞ്‌ യാത്രികന് ഗുരുതര പരിക്കേറ്റു. വെൽഡിങ്‌ തൊഴിലാളിയായ മരട് ഇടയത്തുവീട്ടിൽ ഇ പി അനിൽകുമാറിനാണ്‌ (49) പരിക്കേറ്റത്. ഇടപ്പള്ളി–-അർക്കക്കടവ് റോഡിൽ ശോഭ റോഡിനുസമീപം ഞായർ രാത്രി ഒമ്പതിനാണ്‌ അപകടം. ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു അനിൽകുമാർ. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്‌.

ശോഭ റോഡ് എത്തുന്നതിനുമുമ്പുള്ള വൈദ്യുതിത്തൂണിൽ ചുരുട്ടിവച്ചിരുന്ന കേബിളിൽ ഹാൻഡിൽ കുടുങ്ങി മറിയുകയായിരുന്നു. വാഹനങ്ങൾ ലഭിക്കാൻ വൈകിയതിനാൽ 15 മിനിറ്റ് വൈകിയാണ് ആശുപത്രിയിൽ എത്തിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top