26 April Friday

തൃപ്പൂണിത്തുറയിൽ ബൈക്ക് ലോറിയിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

അപകടത്തിൽ മരിച്ച വൈശാഖ്, അശ്വിൻ

എറണാകുളം> തൃപ്പുണിത്തുറ എസ്എൻ ജംഗ്‌ഷനിൽ വച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 12നായിരുന്നു അപകടം. പാചകവാതകം കയറ്റി വന്ന ലോറിയിൽ ബൈക്കിടിച്ച് ചോറ്റാനിക്കര സ്വദേശി അശ്വിൻ (21), ഉദയംപേരൂർ സ്വദേശി വൈശാഖ് എന്നിവരാണ് മരിച്ചത്.

ഇരുവരുടെയും സംസ്‌കാരം ഇന്നു ഉച്ചക്ക് ശേഷം നടക്കും. അപകടത്തിൽ പരിക്കേറ്റ ഉദയംപേരൂർ പൂത്തോട്ട സ്വദേശി അജിത്ത് ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top