25 April Thursday

റോഡ് സൈഡില്‍ നിന്നവര്‍ക്കിടയിലേക്ക് പിക് അപ് വാന്‍ ഇടിച്ചു കയറി; രണ്ട് മരണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

കണ്ണൂര്‍> കണ്ണപുരത്ത് റോഡ് സൈഡില്‍ നിന്നവരുടെ ഇടയിലേക്ക് പിക് അപ് വാന്‍ ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു.അഞ്ച് പേര്‍ക്ക് പരിക്കേറ്റു.കണ്ണപുരം യോഗശാല സ്വദേശി എന്‍ നൗഫല്‍, പാപ്പിനിശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.റോഡിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെയും വാഹനം ഇടിച്ചു തെറിപ്പിച്ചു











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top