26 April Friday

എ സി റോഡ്‌ നവീകരണം; പൊങ്ങ പാലത്തിൽ ഗർഡർ സ്ഥാപിച്ചുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

പൊങ്ങപാലത്തിന്റെ ആദ്യ ഗർഡർ ക്രെയിൻ ഉപയോഗിച്ച് സ്ഥാപിച്ചപ്പോൾ

ആലപ്പുഴ > എ സി റോഡ്​ നവീകരണത്തിന്റെ ഭാ​ഗമായി നിർമിക്കുന്ന പൊങ്ങ പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കാന്‍ തുടങ്ങി. ശനിയാഴ്​ച രാവിലെ ക്രെയിനടക്കം സംവിധാനങ്ങൾ എത്തിച്ചെങ്കിലും പുതിയ പാലം താഴ്‌ത്തിയാണ്‌ പണിയുന്നതെന്ന് ആരോപിച്ച് പ്രദേശവാസികള്‍ നിര്‍മാണം തടസ്സപ്പെടുത്തി. തോമസ്​ കെ തോമസ്​ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ പകൽ 3.45ഓടെയാണ് നിർമാണം പുനഃരാരംഭിച്ചത്​.
 
പഴയപാലത്തിന്റെ അടിയിലൂടെ വട്ടക്കായലിൽനിന്ന്​ ചെറുവള്ളങ്ങളും മറ്റും സഞ്ചരിച്ചിരുന്നു. പുതിയ പാലം താഴ്‌ത്തി പണിയുന്നതിനാൽ ഇവയ്‌ക്ക്‌ കടന്നുപോകാനാവില്ലെന്നായിരുന്നു നാട്ടുകാരുടെ വാദം. എന്നാൽ 45 സെന്റീമീറ്റർ ഉയർത്തിയാണ്‌ നിർമാണമെന്ന്‌ അധികൃതർ വ്യക്തമാക്കിയതോടെ പരിഹാരമായി.  
സ്‌റ്റീൽ ഉപയോഗിച്ച് ബലപ്പെടുത്തിയ ഗർഡറുകളാണ് സ്ഥാപിക്കുന്നത്. ആകെയുള്ള 14ൽ എട്ടെണ്ണം വെള്ളിയാഴ്‌ച രാത്രി പെരുന്ന യാഡിൽനിന്ന്‌ എത്തിച്ചിരുന്നു.
 
ശനിയാഴ്‌ച രാത്രിയോടെ ഇവയെല്ലാം സ്ഥാപിച്ചു. ബാക്കിയുള്ള ആറെണ്ണം ഞായറാഴ്‌ച സ്ഥാപിക്കും. ഗർഡർ ഉറപ്പിക്കുമ്പോള്‍ താൽക്കാലിക പാലത്തിലും ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവയുടെ ഗതാഗതം നിയന്ത്രിക്കും. ഞായറാഴ്​ചയും എ സി റോഡില്‍ ഗതാഗതം തടസ്സപ്പെടും.
 
കളർകോട്​ ഭാഗത്തുനിന്ന്​ എത്തുന്ന ​ഓ​ട്ടോ, ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവ കൈനകരിയിൽനിന്ന്​ തിരിച്ചുവിടാന്‍ ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്​. ചങ്ങനാശേരിയിൽനിന്ന്​ ആലപ്പുഴ ഭാഗത്തേക്ക്​ വരുന്ന വാഹനങ്ങൾ പൂപ്പള്ളി ജങ്​ഷനിൽനിന്ന്​​ തിരിഞ്ഞ് ചമ്പക്കുളം–--കഞ്ഞിപ്പാടം–- -എസ്​എൻ കവല- വഴി പോകണം. തിരിച്ചും ഇതുവഴിയാണ്​ വാഹനങ്ങൾ കടത്തിവിടുന്നത്​. ആലപ്പുഴയിൽനിന്ന് ചങ്ങനാശേരിക്ക് അമ്പലപ്പുഴ–--എടത്വ-–-തിരുവല്ല വഴി ഫാസ്​റ്റ്​ ബസുകളുണ്ട്‌.​ കോട്ട​യത്തേക്ക്​ മുഹമ്മ-–-തണ്ണീർമുക്കം-–-കുമരകം വഴി പോകാം. മങ്കൊമ്പ്‌ നസ്രത്ത്‌ ജങ്‌ഷനിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ പൈലിങ്‌ പുരോഗമിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top