19 April Friday

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി: വിവാദം ഉണ്ടാക്കിയവർ മാപ്പു പറയണം‐ എ സി മൊയ്‌തീൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022

തൃശൂർ > വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദം ഉണ്ടാക്കിയവർ മാപ്പു പറയണമെന്ന് എ സി മൊയ്‌തീൻ എംഎൽഎ പറഞ്ഞു. വടക്കാഞ്ചേരി മുൻ എംഎൽഎയും  പ്രതിപക്ഷവും മറുപടി പറയണം. വടക്കാഞ്ചേരി ലൈഫ്‌ മിഷൻ ഫ്‌ളാറ്റിന്‌ ബലക്ഷയമില്ലെന്ന വിദഗ്‌ദസമിതി റിപ്പോർട്ട്‌ വിജിലൻസിന്‌ സമർപ്പിച്ചതിനെക്കുറിച്ച്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്‌ട്രീയ പ്രേരിതമായി ലൈഫ്‌ വിവാദമുയർത്തുകയായിരുന്നു. ലൈഫ്‌ മിഷൻ ജനകീയ പദ്ധതിയാണ്‌. വടക്കാഞ്ചേരി 140പേർക്ക്‌ മാത്രമല്ല, നിരവധി ഉദാരമതികൾ, സ്ഥാപനങ്ങൾ വീടുകൾ നിർമിച്ചു നൽകാൻ തയ്യാറായി. ആ പദ്ധതിയെ തകർക്കാനാണ്‌ ശ്രമിച്ചത്‌. വടക്കാഞ്ചേരി എംഎൽഎയെ മുൻനിർത്തി കോൺഗ്രസ്‌ കളിച്ച രാഷ്‌ട്രീയകളി എന്തിനുവേണ്ടിയായിരുന്നുവെന്ന്‌  ജനങ്ങളോട്‌ വിശദീകരിക്കണം.

കഴിഞ്ഞ ദിവസം ലൈഫ്‌ മിഷൻ സിഇഒ വടക്കാഞ്ചേരിയിൽ എത്തി കെട്ടിടം സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയും യുഎഇ ഭരണാധികാരികളുമായി സംസാരിച്ചു. 140 വീടും ആശുപത്രിയും ഉൾക്കൊള്ളുന്ന സമുച്ഛയം ജനങ്ങൾക്ക്‌ ഏറെ പ്രയോജനകരമാണ്‌.  കേസും തടസങ്ങളുമുണ്ട്‌. പക്ഷെ  അതുപേക്ഷിക്കണമെന്നല്ല, മുന്നോട്ടുപോകാനാണ്‌ സർക്കാർ ശ്രമം. ഫ്‌ളാറ്റ്‌ സമുച്ഛയം പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമെന്നും എ സി മൊയ്‌തീൻ എംഎൽഎ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top