20 April Saturday

അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച്

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

കൊച്ചി> അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് കൊടുക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സി.കെ. മണി ശങ്കര്‍ അറിയിച്ചു.കോവിഡ് 19 ലോക്ക് ഡൗണ്‍ മൂലം അടച്ചു പൂട്ടിയ ബാറുകളിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ആശ്വാസമായി 5000 രൂപ വീതവും 10000 രൂപ വായ്പയായും അനുവദിക്കുന്നതിനും തീരുമാനിച്ചു

അടച്ച ബാറുകളില്‍ നിലവില്‍ ജോലി ചെയ്ത് വന്നിരുന്നവരായിരുന്നെന്ന് തെളിയിക്കുന്ന രേഖ സഹിതം ക്ഷേമനിധി അംഗങ്ങള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം

തുക ഏപ്രില്‍ മാസം എട്ടാം തിയതിക്കു മുന്‍പായി വിതരണം ചെയ്യുന്നതാണെന്നും ചെയര്‍മാന്‍ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top