20 April Saturday

ഉദ്യോഗസ്ഥർക്ക് വീഴ്‌ച ഉണ്ടായെങ്കിൽ നടപടി: 
കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

അഭിരാമിയുടെ അച്ഛൻ അജികുമാറിനെ മന്ത്രി കെ എൻ ബാലഗോപാൽ ആശ്വസിപ്പിക്കുന്നു


ശൂരനാട്
അഭിരാമിയുടെ മരണത്തിൽ സർക്കാരും സഹകരണ വകുപ്പും വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അടക്കമാണ്‌ പൊലീസ്‌ അന്വേഷിക്കുന്നത്‌. സംഭവം സഹകരണ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഒറ്റവീട് മാത്രം ഉള്ളവരെയും മറ്റും ജപ്തിചെയ്ത് ഇറക്കിവിടാൻ പാടില്ലെന്നാണ്‌ സർക്കാർ നയം. ഇതിന്‌ വ്യത്യസ്തമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കും.

ഉദ്യോഗസ്ഥർക്ക് വീഴ്ച് ഉണ്ടായിട്ടുണ്ടെങ്കിൽ കൃത്യമായ നടപടിയുണ്ടാവും. റിസർവ് ബാങ്കിന്റെ ചട്ടമനുസരിച്ച് പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് സർഫാസി നിയമ പ്രകാരം നടപടികൾ സ്വീകരിക്കേണ്ടി വരുന്നുണ്ട്. ഇടതുപക്ഷത്തിന്റെയും സർക്കാരിന്റെയും പൊതുനയം സർഫാസിക്ക്‌ എതിരാണെന്നും ബാലഗോപാൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top