19 April Friday

അഭിമന്യു രക്തസാക്ഷി ദിനം: അവയവദാന സമ്മതപത്രങ്ങൾ ശേഖരിച്ച് എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

കൊച്ചി > അഭിമന്യു രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി വിദ്യാർഥികളിൽനിന്ന് അവയവദാന സമ്മതപത്രങ്ങൾ ശേഖരിച്ച് എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റി. 'അവയവദാനത്തിന് തയ്യാറാകുക 'എന്ന ആഹ്വാനവുമായി വിദ്യാർഥികൾക്കിടയിൽ അവയവദാനത്തിന്റെ പ്രസക്തിയും ആവശ്യകതയും ബോധ്യപ്പെടുത്തുക, അവയവദാന സംബന്ധമായ തെറ്റിദ്ധാരണകൾ മാറ്റുക എന്നീ ലക്ഷ്യങ്ങളുമായി  ആയിരത്തോളം സമ്മതപത്രങ്ങൾ ശേഖരിക്കും.

രണ്ടുവർഷംമുമ്പ് എറണാകുളം മഹാരാജാസ് കോളേജിൽ മതതീവ്രവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ രക്തസാക്ഷി ദിനമായ ജൂലൈ രണ്ടിന് ഏരിയ  ഭാരവാഹികൾ സമ്മതപത്രങ്ങൾ അധികൃതർക്ക് കൈമാറും. അവയവദാന സമ്മതപത്രം പൂരിപ്പിച്ച് നൽകി  ജില്ലാ സെക്രട്ടറി സി എസ് അമൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ശിശുക്ഷേമ വകുപ്പ് ഉപാധ്യക്ഷൻ അഡ്വ. കെ എസ് അരുൺകുമാർ പങ്കെടുത്തു.  ഏരിയയ്ക്കുകീഴിലെ വിവിധ യൂണിറ്റ് - ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച്  ശേഖരിക്കുന്ന സമ്മതപത്രങ്ങളാണ് കൈമാറുക. ഇതിനോടകം ഏഴുനൂറിലധികം വിദ്യാർഥികൾ ക്യാമ്പയിന്റെ ഭാഗമായി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top