20 April Saturday
സുധാകരൻ സതീശൻ ദ്വയം കോൺഗ്രസിനെ ബിജെപിവൽക്കരിക്കുന്നു

വിലക്കയറ്റം കേന്ദ്രത്തിന്റെ സൃഷ്ടി ; ഓരോ 15 ദിവസത്തിലും സാധനങ്ങൾക്ക്‌
 വില വർധിപ്പിക്കുന്നു : വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021



തിരുവനന്തപുരം
രാജ്യത്തെ വിലക്കയറ്റം കേന്ദ്ര സർക്കാരിന്റെ സൃഷ്ടിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ഓരോ 15 ദിവസത്തിലും എല്ലാ സാധനത്തിനും വില വർധിപ്പിക്കുന്നു. വിലക്കയറ്റം സൃഷ്ടിക്കാൻ  ഇന്ധനവില അനിയന്ത്രിതമായി കൂട്ടുകയാണ്‌. കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെയും വിലക്കയറ്റം തടയണമെന്ന്‌ ആവശ്യപ്പെട്ടും സിപിഐ എം നേതൃത്വത്തിൽ രാജ്‌ഭവനുമുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം എന്തുകൊണ്ടെന്ന്‌ ചർച്ച ചെയ്യാത്തത്‌ വില വർധിപ്പിക്കുന്ന കേന്ദ്രത്തെ സഹായിക്കാനാണ്‌. കോവിഡിനുശേഷം നിർമാണമേഖലയിൽ പ്രവൃത്തികൾ പുനരാരംഭിച്ചപ്പോൾ നിർമാണവസ്‌തുക്കളുടെ വില കുത്തനെ കൂട്ടി.

സംസ്ഥാനങ്ങളുടെ വരുമാനസ്രോതസ്സിന്റെ വാതിൽ കേന്ദ്രം അടയ്‌ക്കുകയാണ്‌. ഇതിന്‌ ബോധപൂർവശ്രമമാണ്‌. കോവിഡ്‌ കാലത്തും ലാഭം വർധിപ്പിക്കുന്ന കോർപറേറ്റുകൾക്കാണ്‌ നികുതിയിളവ്‌ നൽകുന്നത്‌. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ കോർപറേറ്റുകൾക്ക്‌ നികുതിയിളവ്‌ പ്രഖ്യാപിക്കുകയല്ല, സാധാരണക്കാരുടെ വാങ്ങൽശേഷി വർധിപ്പിക്കുകയാണ്‌ വേണ്ടത്‌. നാലു വർഷത്തിനിടെ രാജ്യത്ത്‌ പട്ടിണിക്കാർ 2.23 ശതമാനം വർധിച്ചു. പെട്രോളിനും ഡീസലിനും 32ഉം 33ഉം രൂപ വർധിപ്പിച്ച കേന്ദ്രം അഞ്ചും പത്തും രൂപ മാത്രമാണ്‌ കുറച്ചത്‌.

ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ  പിന്തുണയ്‌ക്കുകയാണ്‌ കോൺഗ്രസ്‌. കോൺഗ്രസിന്‌ മുഖ്യശത്രു പിണറായി വിജയനാണ്‌. സുധാകരൻ–- സതീശൻ ദ്വയം കേരളത്തിലെ കോൺഗ്രസിനെ ബിജെപിവൽക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌. മാധ്യമപ്രവർത്തകരെയും ചലച്ചിത്രതാരത്തെയും നാട്ടുകാരെയും കൈവയ്‌ക്കുന്നതാണോ സെമികേഡർ സംവിധാനമെന്ന്‌ കോൺഗ്രസ്‌ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top