06 July Sunday

മോൻസൺ വിഷയം: കോൺഗ്രസ്‌ പുതിയ വാദങ്ങൾ ഉയർത്തുന്നത്‌ ജാള്യതകൊണ്ട്‌: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021

തിരുവനന്തപുരം > മോൻസൺ മാവുങ്കൽ എന്ന തട്ടിപ്പുകാരനുമായി അടുത്ത ബന്ധം പുലർത്തിയത്‌ കെപിസിസി അധ്യക്ഷനാണെന്നും അതിന്റെ ജാള്യത മറയ്‌ക്കാനാണ്‌ കോൺഗ്രസ്‌ നേതാക്കൾ പുതിയ വാദങ്ങൾ ഉയർത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.

കെപിസിസി അധ്യക്ഷനെ രക്ഷിക്കാൻ പ്രതിപക്ഷ നേതാവ്‌ നടത്തിയ പരിശ്രമം കേരളം കണ്ടതാണ്‌. ഇപ്പോൾ കോൺഗ്രസ്‌ നേതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്‌ ആത്മാർഥതകൊണ്ടല്ല. അന്വേഷണം നിലവിൽ ശരിയായ ദിശയിലാണ്‌ മുന്നേറുന്നത്‌. കാര്യങ്ങൾ ഓരോന്നായി പറുത്തുവരുന്നുണ്ട്‌.

ഈ വേളയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുന്നത്‌ തട്ടിപ്പുകാരനെ സംരക്ഷിക്കാനോ,  കോൺഗ്രസിനുള്ളിലെ തർക്കങ്ങൾകൊണ്ടോ ആകാമെന്നും വിജയരാഘവൻ പറഞ്ഞു. തലസ്ഥാനത്ത്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top