28 March Thursday

മതപരമായ ചേരിതിരിവ്‌ സൃഷ്‌ടിക്കരുത്‌ ; ബിജെപിയുടേത് വർഗീയ മുതലെടുപ്പ് : എ വിജയരാഘവൻ

സർക്കാരിനെ വിമർശിക്കാൻ കോൺഗ്രസിന്‌ ധാർമിക അടിത്തറയില്ലUpdated: Monday Sep 13, 2021



തിരുവനന്തപുരം
മതപരമായ ചേരിതിരിവ്‌ സൃഷ്‌ടിക്കുന്ന പ്രസ്‌താവന ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. പാലാ ബിഷപ്പിന്റെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

സാമുദായിക സൗഹാർദവും സമാധാനവുമാണ്‌ എല്ലാവരും കാംക്ഷിക്കുന്നത്‌. അതിന്‌ ഭംഗം വരുത്തുന്ന  പരാമർശം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്‌.  ഈ വിഷയത്തിൽ ബിജെപി രംഗത്തെത്തിയത്‌ വർഗീയ മുതലെടുപ്പ്‌ ലക്ഷ്യമിട്ടാണ്‌.  വിഷയത്തിൽ സർക്കാ‌ർ നിലപാട്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌.

ഇക്കാര്യത്തിൽ സർക്കാരിനെ വിമർശിക്കാൻ കോൺഗ്രസിന്‌ ധാർമിക അടിത്തറയില്ല. ജമാഅത്തെ ഇസ്ലാമിയേപ്പോലുള്ള വർഗീയ കക്ഷികളുടെ വോട്ട്‌ വാങ്ങിയാണ്‌ കോൺഗ്രസ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്‌. അത്തരം ആനൂകൂല്യം പറ്റിയാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും നിയമസഭയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top