08 May Wednesday

ബിജെപി സർക്കാർ രാജ്യത്തെ മതതീവ്രവാദത്തിലേക്ക് തള്ളിവിടുന്നു : എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023


പറവൂർ
പ്രാകൃതമായ മൂല്യങ്ങൾക്ക് അടിപ്പെട്ട് രാജ്യത്ത് ജനജീവിതം ബുദ്ധിമുട്ടിലാകുമ്പോൾ മാന്യമായ ജീവിത സാഹചര്യമുള്ളത് കേരളത്തിൽമാത്രമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കരിമ്പാടത്ത് പാലിയം സമരത്തിൽ രക്തസാക്ഷിത്വംവരിച്ച എ ജി വേലായുധന്റെ 75–--ാംരക്തസാക്ഷി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അതിവേഗം മതതീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ് ബിജെപി സർക്കാരെന്നും അപകടകരമായ സ്ഥിതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ലോക്കൽ സെക്രട്ടറി കെ എസ് ശിവദാസൻ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ഏരിയ സെക്രട്ടറി ടി ആർ ബോസ്, സിപിഐ മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥൻ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ലീന വിശ്വൻ, ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി ആർ ലാലൻ എന്നിവർ സംസാരിച്ചു. രാവിലെ മുതിർന്ന നേതാവ് കെ പി സദാനന്ദൻ പതാക ഉയർത്തി. സിപിഐ നേതാവ് പി രാജു അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് പാലിയം നടയിൽനിന്ന് ചുവപ്പുസേനാ പരേഡും ബഹുജന റാലിയും നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top