26 April Friday

യുഡിഎഫിന്റെ അവസരവാദ രാഷ്‌ട്രീയത്തിന്‌ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്‌: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

കൊച്ചി > തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ കുറയുന്നത് കൺമുന്നിൽ കാണുമ്പോഴുള്ള വിഭ്രാന്തിയുടെ ഭാഗമാണ് ജോ ജോസഫിനെതിരായ വ്യാജ വീഡിയോയുടെ പിന്നിലെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. ഈ വീഡിയോ വ്യാജവും നികൃഷ്‌ട‌വുമാണ്. യുഡിഎഫിന്റെ അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്. എ കെ ആന്റണി ജീവിത കാലം മൊത്തം ശ്രമിച്ചിട്ടും കോൺഗ്രസിനെ രക്ഷിക്കാനായില്ല. തൃക്കാക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫ് ജനങ്ങൾക്കിടയിൽ അംഗീകരിക്കപ്പെട്ടു. കോൺഗ്രസ് പാർടി നിലവിൽ വലിയ രീതിയിൽ ദുർബലപ്പെട്ടുവെന്നും വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top